പത്മാവദ് പ്രദര്‍ശനം ; ഹരിയാനയില്‍ സംഘം ചേര്‍ന്ന് മാള്‍ അടിച്ച് തകര്‍ത്തു

padmavath

കുരുക്ഷേത്ര: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം ‘പത്മാവദ്’ പ്രദര്‍ശിപ്പിക്കാനിരുന്ന മാള്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്തു. ഈ മാസം 25ന് പുറത്തിറക്കുന്ന ചിത്രം മാളിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് മുന്‍കൂട്ടി കണ്ടാണ് ഹരിയാനയിലെ മാള്‍ അക്രമിസംഘം തകര്‍ത്തത്.

സംഘം ചേര്‍ന്ന് എത്തിയ ആളുകള്‍ ചുറ്റികയും വാളും ഉപയോഗിച്ച് മാളിന്റെ ചില്ലും മറ്റ് സാധനങ്ങളും അടിച്ച് തകര്‍ത്തെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ശേഷം ഇരുപതോളം പേര്‍ അടങ്ങുന്ന സംഘം മാള്‍ ആക്രമിച്ചതിന് ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും അക്രമികള്‍ ഉപയോഗിച്ച വാള്‍ പരിസരത്ത് നിന്ന് കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ കുരുക്ഷേത്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു.

Top