ബെംഗളൂരു: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവദിന് നേരെ വീണ്ടും കനത്ത പ്രക്ഷോഭം. കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തീയേറ്ററിന് നേരെ ഒരു സംഘം അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞു.
വ്യാഴാഴ്ച രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്ക് പരുക്കേറ്റു.
അതേസമയം, ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്ന് കര്‍ണിസേന അറിയിച്ചു. കര്‍ണിസേനയുടെ കേരള പ്രസിഡന്റ് ജഗദീഷ് പാല്‍സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.