ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേ പൊഴി മുറിക്കല്‍ പ്രവൃത്തിക്കെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാകലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മഴ കാലത്തിന് മുന്‍പേ പൊഴി മുറിക്കല്‍ ജോലികള്‍ തീര്‍ക്കേണ്ടതുണ്ടെന്നും എന്നാല്‍ പ്രതിഷേധങ്ങള്‍ കാരണം ഇതിനുള്ള നടപടികള്‍ വൈകുകയാണെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കാരണമായി ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.
പ്രതിഷേധങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടുകയും കൂടി ചെയ്യുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കും എന്നത് കൂടി കണക്കിലെടുത്താണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ മൂന്ന് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ കൊവിഡ് രോഗികളായ പിതാവും മകനും ചുറ്റിക്കറങ്ങിയതിനെ തുടര്‍ന്ന് കായകുളം നഗരത്തിലെ ചില ഇറച്ചിക്കടകളും മറ്റു സ്ഥാപനങ്ങളും അധികൃതര്‍ അടപ്പിച്ചിരുന്നു.