തിരുവനന്തപുരം: എസ്.ബി.ടി ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശവനെ സ്ഥലം മാറ്റിയതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം.
തിരുവനന്തപുരം എസ്.ബി.ടി ആസ്ഥാനത്ത് ജീവനക്കാര്‍ പ്രതിഷേധ സമരം നടത്തിയത്. എസ്.ബി.ഐ-എസ്.ബി.ടി ലയന നടപടികളെ എതിര്‍ത്തതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് തീരുമാനമെന്ന് എസ്.ബി.ടി എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു.
എസ്.ബി.ഐ ഹൈദരാബാദ് ഓഫിസിലേക്കാണ് ആദികേശവനെ സ്ഥലംമാറ്റിയത്.
എന്നാല്‍, സ്ഥലംമാറ്റം പ്രതികാര നടപടിയല്ലെന്നാണ് എസ്.ബി.ടി അധികൃതരുടെ വിശദീകരണം. സ്വാഭാവിക സ്ഥലംമാറ്റം മാത്രമാണ് നടന്നതെന്ന് എം.ഡി സി.ആര്‍. ശശികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആദികേശവനെ തരംതാഴ്ത്തിയിട്ടില്ല. സ്ഥലംമാറ്റത്തിന് ലയനവുമായി ബന്ധമില്ലെന്നും എം.ഡി പറഞ്ഞു.