തിരുവനന്തപുരം: ദേശീയ പതാകയേയും, ദേശീയഗാനത്തേയും അധിക്ഷേപിച്ച് മോശം പരാമര്‍ശം നടത്തിയ തലശ്ശേരി ബ്രണ്ണന്‍ കോളേജ് മാസികയ്‌ക്കെതിരെ പ്രതിഷേധം.
വിവാദമായതോടെ മാസികയുടെ വിതരണം നിര്‍ത്തി. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത മാഗസിനുകള്‍ തിരിച്ചു വാങ്ങി.
തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതിനെതിരെയാണ് മാസികയുടെ പരിഹാസം. രേഖാചിത്രങ്ങള്‍ക്ക് അശ്ലീല ചുവയെന്നും ആക്ഷേപമുണ്ട്.
എസ്എഫ്ഐ ഭരിക്കുന്ന കോളേജ് യൂണിയനിലാണ് മാസിക പുറത്തിറക്കിയത്.