അടൂര്‍ : രാജി വെച്ച ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് നേരെ ചീമുട്ടയേറ്.
അടൂരില്‍ തോമസ് ചാണ്ടിയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് ചീമുട്ടയെറിഞ്ഞ് പ്രതിഷേധം അറിയിച്ചത്.
രാവിലെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ക്ക് രാജിക്കത്ത് നല്‍കി ചാണ്ടി ഔദ്യോഗിക സ്ഥാനത്ത് നിന്ന് ഒഴിയുകയായിരുന്നു.
ചാണ്ടിയുടെ രാജിക്കത്ത് പീതാംബരന്‍ പിന്നീട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
തുടര്‍ന്നാണ് തോമസ് ചാണ്ടി ആലപ്പുഴയിലേക്ക് പോയത്. പൊലീസ് സുരക്ഷയില്‍ ഔദ്യോഗിക വാഹനത്തിലായിരുന്നു തോമസ് ചാണ്ടിയുടെ യാത്ര.