തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കാണി വിഭാഗം രംഗത്ത്. സ്ത്രീകള്‍ കയറിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ആദിവാസി മഹാസഭ അറിയിച്ചു. അഗസ്ത്യമുനിയുടെ ആരാധനാലയത്തില്‍ യുവതികള്‍ കയറിയാല്‍ അശുദ്ധമാകുമെന്നാണ് ഇവരുടെ വാദം.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഗസ്ത്യാര്‍കൂട യാത്രക്ക് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. നിരവധി സ്ത്രീകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്.
അഗസ്ത്യാര്‍കൂടത്തിലെ സ്ത്രികളുടെ യാത്രയെ നേരത്തെയും കാണി വിഭാഗം എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.