പ്രതിഷേധം കണക്കിലെടുത്ത് കാര്‍ഷിക നിയമ ഭേദഗതിയ്ക്ക് തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ ഭേദഗതികള്‍ക്ക് തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രാജ്യസഭയില്‍. നിയമത്തില്‍ പോരായ്മ ഉള്ളതുകൊണ്ടല്ല ഭേദഗതി ചെയ്യുന്നത്, കര്‍ഷക പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി പിടിച്ചെടുക്കുമെന്ന് തെറ്റായ പ്രചാരണം കോണ്‍ഗ്രസ് നടത്തിയെന്നും തോമര്‍ കുറ്റപ്പെടുത്തി.

അതേസമയം, ഇന്ത്യന്‍ കര്‍ഷക സമരം ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി കേന്ദ്ര കൃഷി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും അമേരിക്ക വ്യക്തമാക്കിയിരുന്നു.

ഗ്രെറ്റ തന്‍ബര്‍ഗ് അടക്കമുള്ള പ്രമുഖര്‍ ട്വിറ്ററിലൂടെ കര്‍ഷകര്‍ക്കുള്ള പിന്തുണ വ്യക്തമാക്കിയിരുന്നു. കര്‍ഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണക്കാം എന്ന് വിശദമാക്കി ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ എംബസികള്‍ക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ അടക്കമുള്ളവയ്ക്ക് ആഹ്വാനം നല്‍കുന്ന ഉള്ളടക്കം സന്ദേശത്തില്‍ ഗ്രേറ്റ പങ്കുവച്ചിരുന്നു.

 

Top