തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തി. പ്രതിഷേധം മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും ഉണ്ടായി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പം മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍. കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് . വിമാനത്താവളത്തില്‍ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ പൊലീസിനോട് പറഞ്ഞത് ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്നാണ്.