‘പ്രതിഷേധത്തിന് അവകാശമുണ്ട്, പക്ഷേ ഭീകരപ്രവര്‍ത്തനം പോലെ ആകരുത്’- കാനം രാജേന്ദ്രൻ

മുഖ്യമന്ത്രിക്കുനേരെ വിമാനത്തിൽ നടന്ന പ്രതിഷേധം അതിരുകടന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധത്തിന് അവകാശമുണ്ട്, പക്ഷേ ഭീകരപ്രവര്‍ത്തനം പോലെ ആകരുത്. പാര്‍ട്ടി ഓഫീസുകള്‍ പരസ്പരം ആക്രമിക്കാന്‍ പാടില്ല എന്ന ധാരണ ഉണ്ടായിരുന്നു. സമാധാനം തകര്‍ക്കുന്ന ഏതുശ്രമവും കലാപശ്രമമായി കണക്കാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തടയാനാണ് താന്‍ ശ്രമിച്ചതെന്ന് ഇ.പി.ജയരാജന്‍. അവർ മദ്യപിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിൽ വളരെ സന്തോഷം.പെരുമാറ്റം കണ്ടാ അങ്ങനെ ആർക്കും തോന്നും.എത്ര പരിഹാസ്യമാണത്.വിഡി സതീശനും സുധാകരനും അയച്ചതാണ് പ്രതിഷേധക്കാരെ.എയർഹോസ്റ്റസ് വരെ തടയാനും നിയന്ത്രിക്കാനും പലവട്ടം ശമ്രിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

Top