രാജ്യസഭയിലെ പ്രതിഷേധം; ചെയര്‍മാനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

rajyasabha

ന്യൂഡല്‍ഹി: രാജ്യസഭയിലുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യായിഡുവിനോട് രേഖാമൂലം മറുപടി ആവശ്യപ്പെട്ട് കേന്ദ്രം. പ്രഹ്ലാദ് ജോഷി, പീയുഷ് ഗോയല്‍, മുക്തര്‍ അബ്ബാസ് നഖ്വി എന്നിവര്‍ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.

ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് പാര്‍ലമെന്ററികാര്യ മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കും. സഭാ ബഹളങ്ങള്‍ക്കിടെ രാജ്യസഭയ്ക്ക് അകത്ത് മേശപ്പുറത്ത് കയറി പ്രതിഷേധിച്ച നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തില്‍ നിന്നുള്ള എംപിമാരായ ബിനോയ് വിശ്വവും ടി ശിവദാസനും പ്രതിഷേധിച്ചവരുടെ കൂട്ടത്തിലുണ്ട്.

കഴിഞ്ഞ ദിവസവും രാജ്യസഭ പ്രതിപക്ഷ ബഹളങ്ങള്‍ക്ക് സാക്ഷിയായിരുന്നു. ബഹളങ്ങള്‍ക്കൊടുവില്‍ രാജ്യസഭാ ചെയര്‍മാന്‍ വികാരാധീനനായി ആണ് പ്രതികരിച്ചത്. സഭയുടെ പവിത്രത ചില അംഗങ്ങള്‍ തകര്‍ത്തതായി ഉപരാഷ്ട്രപതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Top