കോവിഡ്19; അമേരിക്കയില്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെതിരെ പ്രതിഷേധം

വാഷിങ്ടണ്‍: കോവിഡ് പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെതിരെ പ്രതിഷേധം. കുറവ് കോവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലാണ് പ്രതിഷേധം.

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംഭവം. ന്യു ഹാംസ്ഫിയറില്‍ നടന്ന പ്രതിഷേധത്തില്‍ 400 പേരാണ് പങ്കെടുത്തതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. മേരിലാന്‍ഡ് സ്റ്റേറ്റ് ഹൗസിന് മുന്നിലും സമാനമായ റാലി നടന്നു. ടെക്‌സാസ് തലസ്ഥാനമായ ആസ്റ്റിനില്‍ നടന്ന പ്രതിഷേധത്തില്‍ 250 പേരാണ് പങ്കെടുത്തത്. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സ്റ്റേറ്റുകളിലാണ് പ്രതിഷേധമുയര്‍ന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന ന്യു ഹാംസ്ഫയറില്‍ മാത്രമാണ് ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ന്നത്.

അമേരിക്കയില്‍ മെയ് നാല് വരെ പ്രഖ്യാപിച്ച ‘സ്റ്റേ അറ്റ് ഹോം ഓര്‍ഡര്‍’ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

Top