ജന്തർമന്ദറിൽ പ്രതിഷേധ പരിപാടി നടത്താൻ ശ്രമിച്ച വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോക്ടർ എസ്.ക്യു.ആര്‍ ഇല്യാസ് ഉൾപ്പെടെ അറസ്റ്റിലായി. ദേശീയ സെക്രട്ടറി റസാഖ് പാലേരി, കർണാടക സംസ്ഥാന പ്രസിഡണ്ട് അഡ്വ: താഹിർ ഹുസൈൻ, ഫ്രട്ടേണിറ്റി ദേശീയ പ്രസിഡണ്ട് ഷംസീർ ഇബ്രാഹീം എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ബുൾഡോസർ രാജ് അവസാനിപ്പിക്കുക, ടീസ്റ്റ സെതിൽവാദ്, ആർ.ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരെ വിട്ടയക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ വെൽഫെയർ പാർട്ടി തീരുമാനിച്ചിരുന്നത്.