മലപ്പുറത്ത് രക്താര്‍ബുദം ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി പ്രതിഷേധം

death-hand

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി പ്രതിഷേധം. രോഗവിവരം മാതാപിതാക്കളെ അറിയിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം. രക്ഷിതാക്കളും അപ്പന്‍കാപ്പ് കോളനിക്കാരുമാണ് പ്രതിഷേധവുമായി എത്തിയത്.

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ സതീഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. രക്ഷിതാക്കളുടെ പരാതി പരിശോധിക്കുമെന്ന് ഐ ടി ഡി പി ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Top