തിരുവനന്തപുരം: വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സികെ ജാനു എന്‍ഡിഎ വിട്ടു. കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ യോഗത്തിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
ആരുമായും രാഷ്ട്രീയ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും സികെ ജാനു വ്യക്തമാക്കി.
മുന്നണി മര്യാദ പാലിക്കുന്നതിന് ബിജെപി തയാറാകണമെന്നു സി.കെ ജാനു നേരത്തെ പറഞ്ഞിരുന്നു. ആദിവാസി ഗോത്രമഹാസഭയുടെയും ആദിവാസി സംഘടനയുടെയും ചെയര്‍പേഴ്സണാണ് സി.കെ.ജാനു.
2016 ലെ കേരള നിയമസഭ ഇലക്ഷനില്‍ ജനാധിപത്യ രാഷ്ട്രിയ സഭ എന്ന പേരില്‍ പുതിയ രാഷ്ട്രിയ പാര്‍ട്ടി രൂപികരിക്കുകയും ബി ജെ പി നയിക്കുന്ന എന്‍ ഡി എ യുടെ ഭാഗമായി മത്സരിക്കുകയും ചെയ്തിരുന്നു.