തിരുവനന്തപുരം: ശബരിമലയില്‍ ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ നടയടയ്ക്കുന്നത് വരെയുള്ള ദിവസങ്ങളില്‍ യുവതികളെ സുരക്ഷ നല്കി കയറ്റാന്‍ സാധിക്കില്ലെന്ന് പൊലീസ്.
ഇക്കാര്യം വ്യക്തമാക്കി ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്കി. 27ാം തിയതി വൈകിട്ടാണ് നട അടയ്ക്കുന്നത്.
കഴിഞ്ഞ ദ9ിവസം തമിഴ്നാട്ടില്‍ നിന്നും മനിതി സംഘം എത്തിയപ്പോഴും തിങ്കളാഴ്ച രണ്ടു യുവതികള്‍ എത്തിയപ്പോഴും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.
ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് ഈ ദിവസങ്ങളില്‍ ശബരിമല ദര്‍ശനത്തിന് എത്തുന്നത്. ഈ സാഹചര്യത്തില്‍ യുവതികളെ പൊലീസ് സുരക്ഷയില്‍ മല കയറാന്‍ അനുവദിക്കുന്നത് ഉചിതമാകില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.