നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലി പമ്പയിലും നിലയ്ക്കലിലും അരങ്ങേറിയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരും പൊലീസുമാണെന്ന വാദവുമായി ബിജെപി രംഗത്ത്. നേതാക്കളായ വി.മുരളീധരനും കെ.സുരേന്ദ്രനുമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
സംഘര്‍ഷത്തില്‍ ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ പ്രവര്‍ത്തകരില്ലെന്നും നാമജപ പ്രതിഷേധത്തിന് നേരെ പൊലീസാണ് അക്രമം അഴിച്ചുവിട്ടതെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും ഇതുവഴി സമരം പൊളിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നുമാണ് സുരേന്ദ്രന്‍ ആരോപിച്ചത്.
വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് പറയുകയും എന്നാല്‍ സര്‍ക്കാര്‍ സമരം തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്നും ദേവസ്വം മന്ത്രി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ് ശ്രമിച്ചതെന്നും സാമാന്യ വിവരമില്ലാത്തയാളാണ് മന്ത്രിയെന്നും വി.മുരളീധരനും വ്യക്തമാക്കിയിരുന്നു.