കോട്ടയം : സംസ്ഥാനത്ത് മഴക്കെടുതി ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുന് നേരെ കോട്ടയം ചെങ്ങളത്ത് പ്രതിഷേധം. ദുരിതാശ്വാസ ക്യാംപിലെത്തിയ മന്ത്രി ദുരിതബാധിതരോടു സംസാരിക്കാതിരുന്നതാണ് പ്രതിഷേധത്തിനു കാരണമായത്.
പ്രതിഷേധം കാരണം മന്ത്രിയും സംഘവും ക്യാംപില്‍ തിരിച്ചെത്തി സന്ദര്‍ശനം നടത്തി.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവരോടൊപ്പമാണ് കിരണ്‍ റിജ്ജു ദുരിതാശ്വാസ മേഖല സന്ദര്‍ശിക്കുന്നത്. കെടുതി നേരിടാന്‍ ആവശ്യമായതു ചെയ്യുമെന്നു കിരണ്‍ റിജ്ജു പറഞ്ഞു. സംസ്ഥാനവുമായി അഭിപ്രായവ്യത്യാസമില്ല. ദുരിതമനുഭവിക്കുന്നവര്‍ക്കു മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കും. 80 കോടി രൂപയുടെ നഷ്ടപരിഹാരം ഇതിനകം നല്‍കിയിട്ടുണ്ടെന്നും റിജ്ജു കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്ര സഹായമാവശ്യപ്പെട്ടു സംസ്ഥാനത്തുനിന്നുളള സര്‍വകകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെയാണു കേന്ദ്രമന്ത്രിയുടെ വരവ്.