ദാവോസ്: ആഗോള സാമ്പത്തിക ഉച്ചകോടി നടക്കുന്ന സ്വിറ്റ്സർലൻഡിലെ ദാവോസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം. ദാവോസിലെ സൂറിച്ചിൽ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ആഗോളതതലത്തിൽ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയിൽ സ്ത്രീകൾക്കും ന്യൂനപക്ഷത്തിനുമെതിരായി പ്രവർത്തിക്കുന്ന ഒരാൾക്കും സ്ഥാനമില്ലെന്നും , സാമ്പത്തിക ഉച്ചകോടിയ്ക്കും ട്രംപിനുമെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും സമരക്കാർ വ്യക്തമാക്കി.
ട്രംപ് , കൽക്കരി, ഫോസിൽ ഇന്ധനങ്ങൾ, ഗ്യാസ് എന്നിവ വേണ്ട എന്ന് പറയുന്ന ബാനറുകളുമായി ഇവർ തെരുവകൾ കീഴടക്കി. ചില സമയത്ത് സുരക്ഷ സേനയേയും മറികടന്ന് പ്രക്ഷോഭം മുന്നേറി. വെള്ളിയാഴ്ചയാണ് ലോകസാമ്പത്തിക ഉച്ചകോടി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ട്രംപ് ദാവോസിലെത്തുന്നത്.