മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞു; അട്ടപ്പാടിയില്‍ നാട്ടുകാരുടെ പ്രതിഷേധം

madhu murder

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തില്‍ അട്ടപ്പാടിയില്‍ നാട്ടുകാരുടെ പ്രതിഷേധം. മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു.

അതേസമയം സംഭവത്തില്‍ മുക്കാലി പാക്കുളത്തെ വ്യാപാരി കെ.ഹുസൈന്‍, സംഘത്തിലുണ്ടായിരുന്ന പി.പി.കരീം എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ എന്‍.ഷംസുദീന്‍ എംഎല്‍എയുടെ സഹായിയുമുണ്ട്. സംഭവത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡിജിപി അറിയിച്ചു. തൃശൂര്‍ ഐജിക്കാണ് അന്വേഷണ ചുമത കൈമാറിയിരിക്കുന്നതെന്നും അദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ഐജി എംആര്‍ അജിത്ത് കുമാര്‍ അട്ടപ്പാടിയിലേക്ക് തിരിച്ചു. ഇതിനിടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top