കൊച്ചി: ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്നുവരുന്ന ഉപവാസ സമരത്തിന് പിന്നില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക സിസ്റ്റര്‍ അനുപമ. സഭയില്‍ നീതി ലഭിക്കാത്തതിനാലാണു സമരത്തിനിറങ്ങിയതെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.
ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യശക്തികളുടെ പ്രേരണ മൂലമെന്നാണ് മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ ആരോപിച്ചത്. കന്യാസ്ത്രീകളുടെ സമരത്തിനു ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം. കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. സമരം ചെയ്യുന്നവര്‍ക്കെതിരെ അന്വേഷണത്തിനും സന്യാസിനിസഭ ഉത്തരവിട്ടിട്ടുണ്ട്.