പത്മാവതിനെതിരേയുള്ള പ്രക്ഷോഭം കേരളത്തിലേക്കും; മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കര്‍ണിസേന

padmavathi_karnisena

തൃശൂര്‍ : വിവാദ ബോളിവുഡ് ചിത്രം പത്മാവതിന്റെ പേരിലുള്ള പ്രക്ഷോഭങ്ങള്‍ കേരളത്തിലേക്കും. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു ദിവസത്തിനുള്ളില്‍ കത്ത് നല്‍കുമെന്ന് കര്‍ണിസേനയുടെ കേരളാ പ്രസിഡന്റ് ജഗദീഷ് പാല്‍സിംഗ് റാണാവത് പറഞ്ഞു.

അതേസമയം ചിത്രത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയറ്ററിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ബലഗാവിയിലെ പ്രകാശ് തിയേറ്ററിനു നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. വ്യാഴാഴ്ച രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടയില്‍ ആയിരുന്നു അജ്ഞാതരുടെ ആക്രമണം.

Top