മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും എതിരെയുള്ള പ്രതിഷേധങ്ങള്‍ ഒരേതട്ടിലുള്ളതല്ല; പി രാജീവ്

കോട്ടയം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതികരിച്ച് പി രാജീവ്. ഗവര്‍ണര്‍ക്കെതിരെയുളള എസ് എഫ് ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുളള കെഎസ് യു പ്രതിഷേധവും ഒരെ തട്ടിലുളളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം.

ഗവര്‍ണര്‍ക്കെതിരെയുളള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുളളതല്ല. എസ്എഫ്‌ഐയുടെ സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാനാകു. ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമായിരുന്നു. വാഹനത്തിന് പുറത്തിറങ്ങാന്‍ പാടുണ്ടൊമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടത്.ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഇന്നലെ അതുണ്ടായില്ലെന്നും രാജീവ് പറഞ്ഞു. വീഴ്ചയുണ്ടോ ഇല്ലയോ എന്നുള്ളത് റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകുകയുളളു. മുഖ്യമന്ത്രിക്കെതിരെയുള്ള സമരം നേരത്തെ പ്രഖ്യാപനം നല്‍കാതെ നടത്തുന്നതാണ്. കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ടോ പ്രഖ്യാപിച്ചു നടത്തുന്ന സമരങ്ങള്‍ ജനാധിപത്യ രീതിയിലുള്ളതാണ്.പ്രഖ്യാപനം നടത്താതെ ഒളിഞ്ഞുനിന്നു ചാടുന്നതാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി രാജീവ് ആരോപിച്ചു.

അതേസമയം, പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍ അറിയിച്ചു. നടന്നത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം, പ്രോട്ടോക്കോള്‍ ലംഘനത്തില്‍ പൊലീസ് നടപടി പരിശോധിച്ച ശേഷം രാജ്ഭവന്‍ ഇടപെടുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Top