ചെന്നൈ: ജെല്ലിക്കെട്ട് തടസ്സം കൂടാതെ നടത്തുന്നതിന് നിയമനിര്‍മാണം നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം.
ഇതിനയുള്ള കരട് നിയമസഭയില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ടിന്റെ ഉദ്ഘാടനത്തിനായി മധുരയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ ഓര്‍ഡിനസില്‍ തൃപ്തരാകാതെ പ്രതിഷേധക്കാര്‍ സമരം ശക്തമാക്കിയതോടെ മുഖ്യമന്ത്രിക്ക് തിരികെപോകേണ്ടിവന്നു.
ജെല്ലിക്കെട്ടിനായി സ്ഥിരം നിയമം വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് സമരത്തില്‍ അണിനിരക്കുന്നത്. സമരക്കാര്‍ ട്രെയിന്‍ ഗതാഗതം ഉള്‍പ്പെടെ തടസപ്പെടുത്തി.