മധ്യപ്രദേശിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധം; സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാണ് ആവിശ്യം

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം പാര്‍ട്ടിയിലുണ്ടാക്കുന്ന കലഹം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ ബിജെപി. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്തും തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ മുന്‍പിലും വരെ പ്രാദേശിക നേതാക്കള്‍ പ്രതിഷേധിച്ചു.

ഓരോ ദിവസവും പ്രതിഷേധം ശക്തമായോടെ പ്രശ്‌ന പരിഹാരത്തിനായി ഊര്‍ജിത ശ്രമത്തിലാണ് ബിജെപി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് തന്ത്രങ്ങള്‍ മെനയുന്ന ബിജെപിക്ക് ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്നെ വലിയ അധ്വാനം നടത്തണമെന്നതാണ് നിലവിലെ സാഹചര്യം. നഗാഡ, ചച്ചൗര, ഷിയോപൂര്‍, സത്‌ന , മയ്ഹാര്‍, സിദ്ദി തുടങ്ങിയ മേഖലകളില്‍ പാര്‍ട്ടിക്കുളില്‍ ആഭ്യന്തരപ്രശ്‌നമുണ്ട്. കൂടുതല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും തോറും പ്രശ്‌നങ്ങളും വര്‍ധിക്കുകയാണ്.

ബൈതുലിലെ പ്രാദേശിക നേതാക്കള്‍ ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്തിനുള്ളില്‍ കുത്തിയിരിപ്പ് നടത്തി മുദ്രാവാക്യം വിളിച്ചാണ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധിച്ചത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാനാര്‍ത്ഥി ചര്‍ച്ചയിലായിരുന്നപ്പോഴായിരുന്നു പ്രതിഷേധം.

Top