കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് പെന്‍ഷനും സൗജന്യ വിദ്യാഭ്യാസവും നല്‍കും; കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധ മൂലം രക്ഷിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് പ്രതിമാസം പെന്‍ഷനും സൗജന്യ വിദ്യാഭ്യാസവും പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കുട്ടികള്‍ക്ക് 25 വയസ് പൂര്‍ത്തിയാകുന്നതു വരെ് പ്രതിമാസം 2,500 രൂപ വീതം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച 50,000 രൂപയ്ക്ക് പുറമേയാണ് ഈ തുക. കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് കെജരിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാറും സംയുക്തമായി ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 72 ലക്ഷം പേര്‍ക്ക് ഈ മാസം 10 കിലോ സൗജന്യ റേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു. മരിച്ചു പോയവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല. എന്നാല്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ജനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുമെന്ന് കെജരിവാള്‍ വ്യക്തമാക്കി.

Top