എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേകമായി നിര്‍മ്മിച്ച ‘പീഡന പരിഷശോധന കിറ്റ്’ ;മനേകാ ഗാന്ധി

maneka ghandi

ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേകമായി നിര്‍മ്മിച്ച ‘പീഡന പരിഷശോധന കിറ്റ്’ നിര്‍ബന്ധമാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. കുട്ടികള്‍ക്ക് എതിരെയുളള അക്രമണവുമായി ബന്ധപ്പട്ടുളള നിയമ നടപടികള്‍ പരാമര്‍ശിക്കുന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

200 മുതല്‍ മുന്നൂറ് രൂപ വില വരുന്ന ഈ കിറ്റില്‍ പരിശോധനക്കായുളള ടെസ്റ്റ് ട്യൂബ് ബോട്ടിലും അടങ്ങിയിരിക്കുന്നു. നിലവിലെ പരിശോധനകള്‍ സമയമെടുക്കുന്നതിനാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ധാരാളമാണ്. എന്നാല്‍ പുതിയ കിറ്റില്‍ പരിശോധന ഫലം ഉടന്‍ ലഭിക്കും.

നിലവില്‍ രാജ്യത്ത് 1500 പേര്‍ക്കുളള ഫോറന്‍സിക് പരിശോധന സംവിധാനമാണുള്ളത്. നിര്‍ഭയാ ഫണ്ടിന്റെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ അഞ്ചു പുതിയ ഫോറന്‍സിക് ലാബുകള്‍ കൂടിതുറക്കുമെന്നും ഇതിലൂടെ 1500 മുതല്‍ 2000 വരെ ആളുകള്‍ക്ക് പരിശോധന നടത്താന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

ബ്യൂറോ ഓഫ് പോലീസ് റിസേര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റിനാണ് (ബി പി ആര്‍ ആന്റ് ഡി) ഈ കിറ്റുകള്‍ ആദ്യം നല്‍കുന്നത്. ഇതിനകം ഈ കിറ്റുകളുടെ ഉപയോഗം സംബന്ധിച്ച് അധികാരികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും ഉടന്‍തന്നെ രാജ്യത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും കിറ്റ് നിര്‍ബന്ധമാക്കുമെന്നും മനേകാ ഗാന്ധി വ്യക്തമാക്കി.

Top