തീവ്രവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കി; സൗദിയിലെ മൂന്ന് സ്ഥാപനങ്ങള്‍ കരിമ്പട്ടികയില്‍

സൗദി: തീവ്രവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആറു പേരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യ. സിറിയ, തുര്‍ക്കിഎന്നിവിടങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ് പട്ടികയിലുള്‍പ്പെടുത്തിയത്.

സിറിയന്‍ തീവ്രവാദ സംഘടനയായ ദാഇഷിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗദി അഭ്യന്തര സുരക്ഷാ വിഭാഗമാണ് പുതിയ പേരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ടി.എഫ്.ടി.സി അഥവാ ടെററിസ്റ്റ് ഫിനാന്‍സിംഗ് ടാര്‍ഗറ്റിംഗ് സെന്ററും യു.എസും, ഗള്‍ഫ് അയല്‍ രാജ്യങ്ങളും തമ്മില്‍ കൂടിയോലോചിച്ചാണ് സൗദി പട്ടിക തയ്യാറാക്കിയത്.

ഈ സ്ഥാപനങ്ങളുടെ സ്വത്തുകള്‍ മരവിപ്പിച്ചതായും സംഘടനകളുമായുള്ള പ്രത്യക്ഷവും പരോക്ഷവുമായ ഇടപാടുകള്‍ സൗദി അറേബ്യ നിരോധിച്ചതായും ഓദ്യോഗിക ഏജന്‍സി അറിയിച്ചു.

Top