അഹമ്മദാബാദ് ഡിഫേന്റേഴ്‌സിനെതിരെ ഹൈദ്രാബാദ് ബ്ലാക്ക്ഹ്വക്‌സിന് വിജയം

കൊച്ചി: അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവില്‍ പ്രോ വോളിയില്‍ അഹമ്മദാബാദിനെതിരെ ഹൈദ്രാബാദ് ബ്ലാക്ക്ഹ്വക്‌സ് 3-2 ന് വിജയിച്ചു.

സ്‌കോര്‍: 1511,1315,1511,1415,159

ഡിഫന്‍സ് ലൈനിലെ പിഴവാണ് അഹമ്മദാബാദിനെ അടിതെറ്റിച്ചത്. പലപ്പോഴും മൈതാന മധ്യത്തില്‍ ശൂന്യ ഇടങ്ങള്‍ സൃഷ്ടിച്ചു പ്ലേസിങ്ങിന് ഇടയാക്കി. സൂപ്പര്‍ പോയിന്റ് വിളിച്ചതിലൂടെ ലഭിച്ച രണ്ടു പോയിന്റും അലക്‌സാണ്ടര്‍ ബാദറിന്റെ സൂപ്പര്‍ സര്‍വും. തുടര്‍ച്ചയായി നേടിയ നാലു പോയിന്റിലൂടെ ഒപ്പത്തിനൊപ്പം ഓടിക്കൊണ്ടിരുന്ന അഹമ്മദാബാദിനെ ഹൈദരാബാദ് മുട്ടുകുത്തിച്ചു.

വസതു വശത്തു നിന്ന ഔട്ട് സൈഡര്‍ ഹിറ്ററുടെ റോളിലായിരുന്ന ക്യാപ്റ്റന്‍ കാര്‍സണ്‍ ക്ലാര്‍ക്കിന്റ പ്രകടനമായിരുന്നു അതിശയിപ്പിച്ചത്. എന്നാല്‍ അവസരോചിതമായ ഇടപെടലിലൂടെയുള്ള അഹമ്മദാബാദിന്റെ ചുണക്കുട്ടികളായ റഷ്യന്‍ താരം വിക്ടര്‍ സിസ്യേവും നോവിക്ക ജേലീസും ഫോമിലേക്കുയര്‍ന്നതോടെ രണ്ടാം സെറ്റില്‍ അഹമ്മദാബാദിന് ലീഡ് കിട്ടി. പോരാട്ടത്തിനൊടുവില്‍ (13-13) അഹമ്മദബാദ് സെറ്റ് നേടി.

നാലാം സെറ്റില്‍ അഹമ്മദാബാദിനെ സൂപ്പര്‍ പോയിന്റു നേടി ഹൈദരാബാദ് പിടിച്ചു. അഞ്ചാം സെറ്റില്‍ 2-2 ന് ഒപ്പം നില്‍ക്കെ ഹൈദരാബാദ് സൂപ്പര്‍ സര്‍വിലൂടെ 4-2 ല്‍ ലീഡ് പിടിച്ചു.

മറുവശത്ത് ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായ രഞ്ജിത് സിങ്ങും ഗുരീര്‍ സിങ്ങും നിരാശപ്പെടുകയും ചെയ്തു. കളിയില്‍ മികച്ച വിദേശതാരം കാര്‍സന്‍ ക്ലാര്‍ക്കായിരിക്കും. 15 പോയിന്റു നേടിയ ക്ലാര്‍ക്കാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറും കളിയിലെ താരവും. അശ്വില്‍ റായി 14 പോയിന്റു നേടി തൊട്ടു പുറകേയുണ്ട്.

Top