‘കറുത്തു പോയോ’ എന്ന് ആരാധിക അതിന് ‘ഒടുക്കത്തെ വെയിലല്ലേ’എന്ന് പൃഥിയും

രാധകര്‍ ഏറെയുള്ള താരമാണ് പൃഥിരാജ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കുന്ന താരം കൂടിയാണ് പൃഥി .ഇപ്പോഴിതാ പൃഥി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് ആരാധിക നല്‍കിയ കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പൃഥ്വിയുടെ ഇന്‍സ്റ്റാഗ്രാം ഫോട്ടോയ്ക്ക് താഴെ ‘കറുത്തു പോയോ’ എന്നാണ് ആരാധിക കമന്റ ചെയ്തത്. ഇതിന് ‘ഒടുക്കത്തെ വെയിലല്ലേ’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി ‘എന്നാലെന്താ ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ’ എന്ന് കമന്റുമായി മറ്റ് ആരാധകരും രംഗത്ത് വന്നു.

ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം പൃഥി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ബ്രദേഴ്‌സ് ഡേ’.കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു.

Top