‘കോടതിയുടെ തീരുമാനത്തില്‍ സന്തോഷം, വിശ്വാസം സംരക്ഷിക്കപ്പെടും; ശ്രീധരന്‍ പിള്ള

മിസോറാം: സുപ്രീംകോടതി തീരുമാനം സന്തോഷം നല്‍കുന്ന വിധിയാണെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിടുകയാണ് ഉണ്ടായത്. ഇതോടെ വിശ്വാസം സംരക്ഷിക്കപ്പെടും എന്ന് ഉറപ്പായതായി അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയ അഭിപ്രായം പറയാന്‍ ഇല്ലെന്നും പി.എസ് ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ മിസോറം ഭവനില്‍ പറഞ്ഞു.

പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിലേക്ക് വിട്ടത് നല്ല കാര്യമാണ്. ആദ്യമായി സമരത്തിന് ഇറങ്ങിയ ആളെന്ന നിലയില്‍ തീഷ്ണമായ അനുഭവങ്ങളുണ്ട്. അന്ന് പറഞ്ഞതിന്റെ പേരില്‍ കോടതിയലക്ഷ്യം വരെ ആരോപിച്ചവരുണ്ട്. ബാര്‍ കൗണ്‍സില്‍ അംഗത്വം റദ്ദ് ചെയ്യാന്‍ വരെ കേസ് കൊടുത്തു. എന്തിനായിരുന്നു ഈ വിവാദം എന്ന് ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

Top