തിരുവനന്തപുരം : ചെങ്ങന്നൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തില്‍ ധാരണ. നിര്‍ദ്ദേശം ഉടന്‍ കേന്ദ്രനേതൃത്വത്തിനു കൈമാറും.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിലാണ് ധാരണയായത്. അഡ്വക്കേറ്റ് പി എസ് ശ്രീധരന്‍ പിള്ളയെ മത്സരിപ്പിച്ചാല്‍ വിജയിക്കാനാകുമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചശേഷമേ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകൂ.
അതേസമയം അട്ടപ്പാടിയിലെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലെ ഒന്നാം പ്രതി മന്ത്രി എ.കെ ബാലനും സിപിഎമ്മുമാണെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 15ന് ബി.ജെ.പി നിയമസഭ മാര്‍ച്ച് നടത്തും.