ദുരിതാശ്വാസ പ്രവര്‍ത്തനം: അടിയന്തര സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പി.എസ് ശ്രീധരന്‍പിള്ള

Sreedharan Pilla

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. പ്രളയം സംബന്ധിച്ച കാര്യങ്ങളും സര്‍ക്കാരിനെതിരായ സമര പരിപാടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പുതിയ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ ആരൊക്കെയാകും എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.

ദേശീയ സെക്രട്ടറി എച്ച് രാജയുടെ നേതൃത്വത്തിലാണ് യോഗം. ഡാം സേഫ്റ്റിയുമായി ബന്ധപ്പെട്ട് കേരളത്തിന് സംഭവിച്ച വീഴ്ച കേന്ദ്രത്തെ ധരിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിലും കോര്‍ കമ്മിറ്റിയില്‍ ധാരണയുണ്ടാകും.

Top