ആത്മാര്‍ത്ഥതയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരമാണ് ഗവര്‍ണ്ണര്‍ പദവി ; ശ്രീധരന്‍ പിള്ള

കോഴിക്കോട് : ആത്മാര്‍ത്ഥതയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരമാണ് ഗവര്‍ണ്ണര്‍ പദവിയെന്ന് പിഎസ് ശ്രീധരന്‍ പിള്ള. മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ പിഎസ് ശ്രീധരന്‍ പിള്ളക്ക് പൗരാവലി സ്വീകരണം നല്‍കി.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ കോഴിക്കോട് പൗരാവലിയാണ് സ്വീകരണം ഒരുക്കിയത്. സ്വീകരണത്തില്‍ നിന്നും ഇടതുനേതാക്കള്‍ വിട്ടുനിന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷമെന്ന് ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ കോഴിക്കോട്, എംപി എംകെ രാഘവന്‍, ബിജെപി നേതാവ് പി കെ കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.

Top