ഭാര്യയുടെ യാത്രാ ചെലവും സര്‍ക്കാര്‍ വഹിക്കണം; ആവശ്യവുമായി പി.എസ്.സി ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളില്‍ തന്റെ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവുമായി പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ രംഗത്ത്. ഇതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

മറ്റുള്ള സംസ്ഥാനങ്ങളില്‍ പി.എസ്.സി അദ്ധ്യക്ഷനെ ഔദ്യോഗിക യാത്രകളില്‍ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരം ഉത്തരവുകളൊന്നും സര്‍ക്കാര്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ആവശ്യപ്പെട്ടുള്ള സക്കീറിന്റെ കത്ത്.

സെക്രട്ടറി ഇത് പൊതുഭരണ വകുപ്പിനു കൈമാറി. ഇനി ഇത് സാമ്പത്തിക വകുപ്പിന്റെ പരിഗണനയ്ക്കു വിടും. തടസങ്ങളില്ലെങ്കില്‍ എ.ജിക്കും ഫയല്‍ കൈമാറും.

അതേസമയം സക്കീറിന്റെ ആവശ്യത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top