തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്ഐ ഇന്ന് ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്സും ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്സുമായാണ് ചര്‍ച്ച നടത്തുക.
സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം 25 ദിവസം പിന്നിട്ടു. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇരുവിഭാഗവും സമരം തുടരുന്നത്.സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുംവരെ സമരം തുടരുമെന്നും സിപിഒ ഉദ്യോഗാര്‍ത്ഥികൾ വ്യക്തമാക്കി.
അതേസമയം പി എസ് സി എൽജിഎസ് ഉദ്യോഗാർഥികൾ നിയമ മന്ത്രി എ. കെ ബാലനുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായതോടെ സമരം അവസാനിപ്പിച്ചിരുന്നു.