തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു.
2018 ജൂണ്‍ 22ന് നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യത്തെ നൂറ് റാങ്കുകാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുമെന്നാണ് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടെന്നും എം.കെ സക്കീര്‍ പറഞ്ഞു.
അന്വേഷണം സത്യസന്ധമായിട്ടാണ് നടത്തിയതെന്നും പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടായിട്ടില്ലെന്നും എം കെ സക്കീര്‍ പറഞ്ഞത്.
അതേസമയം, യൂണിവേഴ്സിറ്റി വധശ്രമക്കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പി.എസ്.സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കീയത്. ഇവര്‍ മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പി.എസ്.സി സ്ഥിരീകരിച്ചു.