പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; പ്രതികളെ വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈബ്രാഞ്ച്

തിരുവനന്തപുരം: പിഎസ് സി പരീക്ഷാ തട്ടിപ്പിലെ പ്രതികളെ കൊണ്ട് വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈബ്രാഞ്ച്. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും പരീക്ഷ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, പിഎസ്‌സി പരീക്ഷാ തട്ടിപ്പിന്റെ അന്വേഷണം സിബിഐയ്ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഒരു സംഘം ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു.

സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയുകയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

Top