തിരുവനന്തപുരം: പി എസ് സി പരീക്ഷാ തട്ടിപ്പിൽ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു.
പരീക്ഷയുടെ ചുമതല വഹിച്ച ഉദ്യോഗസ്ഥരുടെയും പരിശോധകരുടെയും പട്ടിക തയാറാക്കിയ ശേഷം ഇവരെ ചോദ്യം ചെയ്യുവാനാണ് ക്രൈംബ്രാഞ്ച് പദ്ധതിയിടുന്നത്. നേരത്തെ അന്വേഷണസംഘം ഇൻവിജിലേറ്റർമാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മൂന്നു വർഷത്തെ പിഎസ്‌സി റാങ്ക് പട്ടികകളും ക്രൈംബ്രാഞ്ച് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തെ പിഎസ്‌സി റാങ്ക് പട്ടികകളാണു പരിശോധിക്കുക പരീക്ഷാ തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടി എടുത്തത്.