പി.എസ്.സി തട്ടിപ്പ്; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പി എസ് സി തട്ടിപ്പ് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സിപിഎം, എസ്എഫ്‌ഐ നേതാക്കള്‍ പ്രതിയായ സമരക്കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പ്രതികളായ കേസുകളും പിന്‍വലിക്കാനാണ് നീക്കം.

ഇത് സംബന്ധിച്ച് അന്‍പത് അപേക്ഷകളാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മൂന്നാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം 150 കേസുകള്‍ പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

Top