സര്‍ക്കാര്‍ മുട്ടുമടക്കിയില്ലെങ്കില്‍, പിന്നീട് മുട്ടിലിഴയേണ്ടി വരും; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്:പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍, പിന്നീട് മുട്ടില്‍ ഇഴയേണ്ടി വരുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കരാറില്‍ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മാത്രമായി ഇക്കാര്യത്തിലൊരു തീരുമാനവും എടുക്കാനാവില്ല. പദ്ധതി കയ്യോടെ പിടിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാരെന്നും കുഞ്ഞാലികുട്ടി ആരോപിച്ചു.

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. സെക്രട്ടേറിയറ്റിലെ സമരപന്തലില്‍ എത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഉദ്യോഗസ്ഥര്‍ക്ക് കത്ത് കൈമാറിയത്. എല്‍ജിഎസ് ലിസ്റ്റിലുള്ളവര്‍ക്കും സിപിഒ ലിസ്റ്റിലുള്ളവര്‍ക്കും സെപ്ഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top