പി എസ് സി: ഉദ്യോഗാര്‍ഥികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി മന്ത്രി എ കെ ബാലന്‍ ചര്‍ച്ച നടത്തും. രാവിലെ 11 മണിക്കാണ് ചര്‍ച്ച.

വിഷയത്തില്‍ ഇതാദ്യമായാണ് മന്ത്രിതല ചര്‍ച്ചക്ക് വഴിയൊരുങ്ങുന്നത്.റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് എല്‍ജിഎസ് – സിപിഒ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിലാണ് ഇന്ന് മന്ത്രിതല ചര്‍ച്ച.

അതേസമയം റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണം എന്നാവശ്യപ്പെട്ട് ആള്‍ കേരളാ റിസര്‍വ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരവും തുടരുകയാണ്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തങ്ങളെയും പങ്കെടുപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ചര്‍ച്ചയില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.

Top