സൂപ്പര്‍ താരം ലയണല്‍ മെസിയെ പി.എസ്.ജിയിലേക്ക് ക്ഷണിച്ച് പരിശീലകന്‍ തോമസ് ടുഷന്‍. മെസി ബാഴ്‌സലോണ വിടാന്‍ ഒരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഈ ക്ഷണം.
‘മെസിയെ പോലൊരു താരത്തെ ആരാണ് ആഗ്രഹിക്കാത്തത്. അദ്ദേഹത്തെ പി.എസ്.ജിയിലേക്ക് ഞാന്‍ ക്ഷണിക്കുകയാണ്. എന്നാല്‍ 13ാം വയസ്സില്‍ ബാഴ്സയുമായി തുടങ്ങിയ ബന്ധം മെസി അവസാനിപ്പിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഴ്സയില്‍ നിന്നുകൊണ്ട് തന്നെ മെസി വിരമിക്കുമെന്നാണ് കരുതുന്നത്.’ ടുഷന്‍ പറഞ്ഞു.
ബാഴ്‌സയുടെ പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൊമാനുമായി മെസി കൂടിക്കാഴ്ച നടത്തിയെന്നും ബാഴ്‌സയില്‍ തുടരുന്നതിനേക്കാള്‍ ക്ലബ് വിട്ടുപോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മെസി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.