മെസ്സിയുടെ അഭാവത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ സമനില വഴങ്ങി പി.എസ്.ജി

യണല്‍ മെസ്സിയുടെ അഭാവത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ ആര്‍.ബി ലൈപ്‌സിഗിനോട് സമനില വഴങ്ങി പാരീസ് സെന്റ് ജര്‍മന്‍. മികച്ച പോരാട്ടം കണ്ട മത്സരത്തില്‍ പി.എസ്.ജിയെ എല്ലാ നിലക്കും ലൈപ്‌സിഗ് ബുദ്ധിമുട്ടിച്ചു. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ച പി.എസ്.ജിയെ പിന്നീട് ഗോള്‍ തിരിച്ചടിച്ചു ആണ് ലൈപ്‌സിഗ് സമനിലയില്‍ പിടിച്ചത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പി.എസ്.ജി പ്രതിരോധത്തിലെ പിഴവ് മുതലെടുത്തു ആന്ദ്ര സില്‍വ നല്‍കിയ ക്രോസില്‍ നിന്നു മികച്ച ഒരു ഹെഡറിലൂടെ പി.എസ്.ജി യുവ താരം ആയ ക്രിസ്റ്റഫര്‍ എന്‍കുങ്കുവാണ് ലൈപ്‌സിഗിന് മത്സരത്തില്‍ മുന്‍തൂക്കം നല്‍കിയത്. തുടര്‍ന്ന് അടുത്ത മിനിറ്റില്‍ തന്നെ ആന്ദ്ര സില്‍വയെ ഡാനിലോ വീഴ്ത്തിയതിനു ജര്‍മ്മന്‍ ടീമിന് പെനാല്‍ട്ടി കൂടി ലഭിച്ചതോടെ പി.എസ്.ജി കൂടുതല്‍ അപകടം മണത്തു. എന്നാല്‍ ആന്ദ്ര സില്‍വയുടെ പെനാല്‍ട്ടി രക്ഷിച്ച ഡോണരുമ പി.എസ്.ജിയുടെ രക്ഷകന്‍ ആയി.

മത്സരത്തില്‍ ഉടനീളം ആദ്യ പകുതിയില്‍ പ്രത്യേകിച്ച് പന്ത് കൈവശം വക്കുന്നതിലും കൂടുതല്‍ അവസരം തുറന്നതിലും ലൈപ്‌സിഗ് ആയിരുന്നു മുന്നില്‍. മത്സരത്തിലെ 21 മത്തെ മിനിറ്റില്‍ മികച്ച ഒരു പി.എസ്.ജി നീക്കത്തിന് ഒടുവില്‍ എമ്പപ്പയുടെ പാസില്‍ നിന്നു ഗോള്‍ കണ്ടത്തിയ ജിനോ വൈനാള്‍ഡം ഫ്രഞ്ച് ടീമിന് മത്സരത്തില്‍ സമനില സമ്മാനിച്ചു. തുടര്‍ന്ന് 39 മത്തെ മിനിറ്റില്‍ ഡി മരിയയുടെ കോര്‍ണറില്‍ നിന്നു മാര്‍ക്വീനോസ് ഹെഡറിലൂടെ നല്‍കിയ പന്ത് ഹെഡറിലൂടെ വലയില്‍ എത്തിച്ച വൈനാള്‍ഡം പി.എസ്.ജിയെ മത്സരത്തില്‍ ആദ്യമായി മുന്നിലെത്തിച്ചു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ അടക്കം സമനിലക്ക് ആയി പൊരുതുന്ന ജര്‍മ്മന്‍ ടീമിനെ ആണ് മത്സരത്തില്‍ കണ്ടത്. ഒടുവില്‍ 91 മത്തെ മിനിറ്റില്‍ എന്‍കുങ്കുവിനെതിരായ കിമ്പമ്പയുടെ അപകടകരമായ ഫൗളിന് വാര്‍ പെനാല്‍ട്ടി വിധിച്ചപ്പോള്‍ സമനില നേടാനുള്ള അവസരം ജര്‍മ്മന്‍ ടീമിന് ലഭിച്ചു. ഇത്തവണ പെനാല്‍ട്ടി എടുത്ത ഹംഗേറിയന്‍ താരം ഡൊമിനിക് സൊബോസലയ് അനായാസം ഡോണരുമയെ മറികടന്നപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണിലെ തങ്ങളുടെ ആദ്യ പോയിന്റ് ലൈപ്‌സിഗ് സ്വന്തമാക്കി. നിലവില്‍ ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിറകില്‍ രണ്ടാമത് ആണ് പി.എസ്.ജി.

 

Top