പാരീസ്: ഫ്രഞ്ച് ലീഗിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം പങ്കുവെക്കണമെന്ന ആവശ്യവുമായി വിജയി പി.എസ്.ജി. താരം കൈലിയന്‍ എംബാപ്പെ.
പുരസ്‌കാരം നിര്‍ണയിച്ച രീതി ശരിയായില്ലെന്ന് വ്യക്തമാക്കിയ താരം മൊണാക്കോയുടെ വിസാം ബെന്‍ യെദ്ദറുമായി പുരസ്‌കാരം പങ്കുവെക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.
എംബാപ്പെയും യെദ്ദറും 18 ഗോള്‍ വീതമാണ് നേടിയത്. എംബാപ്പെയ്ക്കാണ് പുരസ്‌കാരം നല്‍കിയത്. ഓപ്പണ്‍ കളിയില്‍ നിന്ന് കൂടുതല്‍ ഗോള്‍ നേടിയതാണ് മാനദണ്ഡമാക്കിത്.
എംബാപ്പെയുടെ മുഴുവന്‍ ഗോളുകളും ഓപ്പണ്‍ കളിയില്‍ നിന്നായിരുന്നു. യെദ്ദറിന്റെ ഗോളുകളില്‍ മൂന്നെണ്ണം പെനാല്‍റ്റിയില്‍ നിന്നും.