പാരിസ്: സെന്റ് എറ്റിനെയെ തകര്‍ത്ത് പിഎസ്ജി. മൗറോ ഇക്കാര്‍ഡിയുടെ ഹാട്രിക് താരത്തിന്റെ മികച്ച പ്രകടത്തിലൂടെയായിരുന്നു ടീം മുന്നില്‍ എത്തിയത്. പിഎസ്ജിയുടെ ജയം 6-1 എന്ന ഗോള്‍ നിലയിലായിരുന്നു.
ജയത്തോടെ പിഎസ്ജി ഫ്രഞ്ച് ലീഗ് കപ്പിന്റെ സെമിയിലെത്തുകയും ചെയ്തു. അതോടൊപ്പം കഴിഞ്ഞദിവസം നടന്ന മറ്റു മത്സരങ്ങളില്‍ ലില്ലെ അമീന്‍സിനെ 2-0ത്തിനും ലിയോണ്‍ ബ്രെസ്റ്റിനെ 3-1നും പരാജയപ്പെടുത്തുകയും ചെയ്തു.
നെയ്മര്‍(39), കിലിയന്‍ എംബാപ്പെ(67) എന്നിവരുടെ ഗോളുകള്‍ കൂടാതെ ജെസ്സി മൗലിന്‍(44) നേടിയ സെല്‍ഫ് ഗോളും എറ്റിനെയുടെ വിധിയെഴുതി. മത്സരത്തില്‍റെ 71-ാം മിനിറ്റില്‍ യൊഹാന്‍ കബായെ ടീമിനായി ആശ്വാസഗോള്‍ നേടുകയും ചെയ്തു.