കറാച്ചി: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2018 മൂന്നാം സീസണിന്റെ ഫൈനല്‍ മത്സരം കറാച്ചിയില്‍ തന്നെ നടക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി.
ഫെബ്രുവരിയിൽ ആരംഭിക്കുന്ന സൂപ്പര്‍ ലീഗിന്റെ ഫൈനൽ മത്സരം മാർച്ചിലാണ് നടക്കുന്നത്.
കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയം മാർച്ചാകുമ്പോൾ മത്സരത്തിന് സജ്ജമാവുമെന്നതില്‍ ഉറപ്പ് ഉണ്ടെന്നും സേഥി അറിയിച്ചു.
ലീഗിന്റെ കളിക്കാരുടെ ഡ്രാഫ്ടിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നജാം സേഥി.