കൊച്ചി : മാതൃഭൂമി പത്രത്തില്‍ ‘സംഘപരിവാര്‍ പ്രസ്ഥാനം പത്രം ബഹിഷ്‌കരിക്കാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ല’ എന്ന തരത്തില്‍ തന്റെ ഹോട്ടോ സഹിതം വന്ന വാര്‍ത്ത ശരിയല്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന്‍ പിള്ള.
മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം തീരുമാനം എടുത്തിട്ടില്ല എന്നതായിരുന്നു തന്റെ മറുപടിയെന്നും അദ്ദേഹം തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
മാതൃഭൂമി വാർത്ത ശരിയല്ല
————————————
മാതൃഭൂമി പത്രത്തിൽ എന്റെ ഹോട്ടോ സഹിതം ” സംഘപരിവാർ പ്രസ് ത്ഥാനം പത്രം ബഹിഷ്കരിക്കാൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ല” എന്ന തരത്തിൽ വന്നതായ വാർത്ത ശരിയല്ല. മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ പാർട്ടി ഔദ്യോഗികമായി തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം തീരുമാനം എടുത്തിട്ടില്ല എന്നതായിരുന്നു എന്റെ മറുപടി. മാതൃഭൂമി ഈ പ്രശ്നത്തിൽ എടുത്ത നിലപാടുകളൊടുള്ള എന്റെ പ്രതിഷേധം “ചോദ്യം ഉത്തരം” എന്ന മാതൃഭൂമി ചാനലിന്റെ തന്നെ പ്രോഗ്രാമിൽ ഞാൻ വ്യക്തമാക്കിയിട്ടുള്ളതാണ്