മൂന്നര വര്‍ഷംകൊണ്ട് പൊതുമേഖലാ ബാങ്കുകള്‍ പിടിച്ചത് 10,000 കോടി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ മൂന്നര വര്‍ഷം കൊണ്ട് നേടിയത് 10,000 കോടി രൂപയിലേറെയെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും സൗജന്യ തവണകള്‍ക്ക് പുറമേ എടിഎം ഇടപാടുകള്‍ നടത്തിയ ഇനത്തിലുമായാണ് ഇത്രയും തുക നേടിയത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളില്‍ ഇക്കാര്യം പറയുന്നതായാണ് റിപ്പോര്‍ട്ട്.

2012ല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ നിര്‍ത്തലാക്കിയതായും 2017 ഏപ്രിലില്‍ വീണ്ടും തുടങ്ങിയതായും പറയുന്നു. 2017 ഒക്ടോബറില്‍ മിനിമം ബാലന്‍സ് തുക കുറച്ചതായും മറുപടിയില്‍ വ്യക്തമാക്കുന്നു.

സ്വകാര്യ മേഖലയിലെ ബാങ്കുകളും മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വന്‍ തുക കൈക്കലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top