ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താൻ ഒരുങ്ങുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 88,139 കോടിയുടെ മൂലധനമിറക്കും. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണിതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.
2017- 18, 2018- 19 സാമ്പത്തിക വർഷത്തിൽ 2.1 ലക്ഷം കോടിയുടെ ബാങ്ക് മൂലധന ശാക്തീകരണ പദ്ധതിയാണ് വര്‍ഷമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പുതിയ പദ്ധതിയിലൂടെ ബാങ്കുകൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമാണ് സർക്കാർ കാണുന്നതെന്ന് ജയ്റ്റ്ലി പറഞ്ഞു. പദ്ധതി പ്രകാരം ഐ.ഡി.ബി.ഐ.ക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കുക. 10,610 കോടി രൂപയാണ് ബാങ്കിന് ലഭിക്കുന്നത്.
ബാങ്കുകളുടെ പ്രവര്‍ത്തന മികവിനെയും പരിഷ്കാരത്തെയും അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ധനകാര്യ സേവന വിഭാഗം സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു.